കിളിമാനൂരിൽ മോഷണം, 40 പവനും നാൽപതിനായിരം രൂപയും കവര്‍ന്നു.

കിളിമാനൂര്‍: കിളിമാനൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മുളയ്‌ക്കലത്തുകാവില്‍ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത്‌ 40 പവന്‍ സ്വര്‍ണാഭരണങ്ങളും നാല്‌പതിനായിരം രൂപയും കവര്‍ന്നു.
മുളയ്‌ക്കലത്തുകാവ്‌ ആര്‍.എസ്‌ ഹൗസില്‍ പി.രാജേന്ദ്രന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌. തിങ്കളാഴ്‌ച രാത്രിയിലാണ്‌ സംഭവം. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട്‌ പൊളിച്ച മോഷ്‌ടാക്കള്‍ മുറിക്കുള്ളിലെ ഇരുമ്പ്‌ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ്‌ കവര്‍ന്നത്‌. തിങ്ക ളാഴ്‌ച രാജേന്ദ്രനും ഭാര്യയും വാമനപുര ത്തുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. ചൊവ്വാഴ്‌ച രാവിലെ വീടിന്റെ മുന്‍വാതില്‍ തുറന്ന്‌ കിടക്കുന്നത്‌ കണ്ട അയല്‍വാസിയായ ഭാര്യാ സഹോദരന്‍ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. കിളിമാനൂര്‍ പോലീസ്‌ കേസെടുത്ത്‌ അനേ്വഷണം ആരംഭിച്ചു.