കിള്ളിയാറിൽ ഭക്ഷ്യവസ്തുക്കൾ തള്ളിയയാൾക്കെതിരെ കേസ്

കരകുളം :ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ കിള്ളിയാറിൽ തള്ളിയതിന് അഴിക്കോട്ടെ സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരേ കേസെടുത്തു. നട്സ് ഫാക്ടറി എന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരേയാണ് ജലസംരക്ഷണ നിയമപ്രകാരം കേസെടുത്തത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ, മിഠായി, സോഫ്റ്റ് ഡ്രിങ്ക്‌സ്, വിദേശരാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതിചെയ്ത ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് ഈ സ്ഥാപനത്തിൽനിന്ന്‌ കിള്ളിയാറിൽ തള്ളിയത്. സ്ഥാപനം പ്രവർത്തിക്കുന്നത് അരുവിക്കര ഗ്രാമപ്പഞ്ചായത്തിലാണ്. തുടർനടപടി സ്വീകരിക്കാൻ അരുവിക്കര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായി കരകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില അറിയിച്ചു.