വിവാഹാഭ്യർത്ഥന നിരസിച്ചു, സോഷ്യൽ മീഡിയയിൽ മോശപ്പെടുത്തിയയാൾ അറസ്റ്റിൽ

ആറ്റിങ്ങൽ : വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് മറ്റുള്ളവർക്ക് മോഷവിചാരം വരുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ജില്ലയിൽ വെളുത്തൂർ വില്ലേജിൽ അരിമ്പൂർ ദേശത്ത് ചെമ്മണ്ട് വീട്ടിൽ നാരായണൻ നായരുടെ മകൻ അഭിഷേക് എൻ. നായർ (27) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എസ്‌.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്‌.ഐ ബാലകൃഷ്ണൻ ആശാരി, സിപിഒ ശ്യാം, ഷിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.