പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ

ആര്യനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ ഒരുവാതിൽക്കോട്ട പാട്ടുവിള അഭിജിത്ത് ഭവനിൽ ഷനു(44)ആണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തായതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.പ്രതിയെ റിമാൻഡ്‌ ചെയ്തു.