വർക്കലയിൽ റിംഗ് റോഡുകളുടെ നിർമ്മാണം എംഎൽഎ വിലയിരുത്തി

വർക്കല: എൽ.ഡി.എഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി 75 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന വർക്കല ശിവഗിരി റിംഗ് റോഡുകളുടെ നിർമ്മാണ പുരോഗതി അഡ്വ. വി.ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സംഘം വിലയിരുത്തി. മണ്ഡലത്തിലെ കരുനിലക്കോട് – ജനതാമുക്ക്, കരുനിലക്കോട് – പുല്ലാന്നികോട് – ഗുരുമന്ദിരം റോഡ്, പുല്ലാന്നികോട് – കണ്ണംബ, കണ്ണംബ – ജനതാമുക്ക്, നടയറ ചേന്നൻമുക്ക്, പഴയ കല്ലമ്പലം റോഡ്, ശിവഗിരി എച്ച്.എസ് റോഡ്, എസ്.എൻ കോളേജ് റോഡ്, തൊടുവെ റോഡ്, ശ്രീനിവാസപുരം റോഡ്, ശാരദാഗിരി റോഡ്, പ്രശാന്തഗിരി മൈതാനം ശിവഗിരി സെൻട്രൽ സ്കൂൾ റോഡ്, പൊയ്ക കടത്തുംകുളം റോഡ്, പ്ലാവിള – പുത്തൻപൂങ്കാവ് – ഷാപ്പ്മുക്ക്- പ്ലാവിള, അഖിൽബീച്ച് റിസോർട്ട് – തിരുവമ്പാടി, കല്ലുവിള – പ്ലാവിള – കിഴക്കേ പ്ലാവിള – കുന്നിൽ റോഡ്, കൗൺസിൽ റോഡ്, ബംഗ്ലാവിൽ റോഡ്, പുല്ലാന്നികോട് ഗുരുമന്ദിരം റോഡ് എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലുളള റോഡ് നിർമ്മാണമാണ് നടക്കുന്നത്.