Search
Close this search box.

സ്വകാര്യ വ്യക്തിയുടെ റോഡ് കയ്യേറ്റം നാട്ടുകാർ തടഞ്ഞു

eiUSLKH95470

വിളവൂർക്കൽ : റോ​ഡ് കൈ​യേ​റി മ​ണ്ണി​ടി​ച്ചു മാ​റ്റി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പേ​യാ​ട് പ​ള്ളി​മു​ക്ക് പെ​ട്രോ​ൾ പ​മ്പ് ജം​ഗ്ഷ​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.​ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ച​തു​പ്പും കൈ​ത്തോ​ടും ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണ്. ഇ​ന്ന​ലെ റോ​ഡ് നി​ര​പ്പി​ലു​ണ്ടാ​യി​രു​ന്ന ഭൂ​മി 15 അ​ടി​യോ​ളം താ​ഴ്ച​യി​ൽ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ടി​ച്ച് ച​തു​പ്പ് പ്ര​ദേ​ശം നി​ക​ത്താ​ൻ ആ​രം​ഭി​ച്ച​ത്. മ​ണ്ണി​ടി​ച്ച​തോ​ടെ റോ​ഡു​വ​ക്കി​ലെ ക​രി​ങ്ക​ൽ​കെ​ട്ട് ത​ക​ർ​ന്ന് വീ​ണു.തു​ട​ർ​ന്ന് വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​നി​ൽ​കു​മാ​റി​ന്‍റെ​യും ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു.തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റും സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​ർ​ത്തി​വ​യ്പ്പി​ച്ചു.രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡെ​പ്യു​ട്ടി ത​ഹ​സി​ൽ​ദാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!