പുകപ്പുരയിൽ ഉണക്കാനിട്ട ഷീറ്റുകൾ അഗ്നിക്കിരയായി

കല്ലറ:റബ്ബർ പുകപ്പുരയിൽ ഉണക്കാനിട്ടിരുന്ന ഷീറ്റുകൾ കത്തിനശിച്ചു. പാകിസ്‌താൻമുക്ക് കുറുഞ്ചിലക്കാട് ജമീലാമൻസിലിൽ മുഹമ്മദ് റാഫിയുടെ പുകപ്പുരയിലെ ഷീറ്റുകളാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.