യൂണിഫോമും ഐ.ഡി കാർഡുമില്ല – എസ്‌.ടി ആവശ്യപ്പെട്ട് സ്വകാര്യ ബസ്സിൽ വാക്കുതർക്കം, ഒടുവിൽ പോലീസ് സ്റ്റേഷനിൽ….

നഗരൂർ : യൂണിഫോമും ഐ.ഡി കാർഡുമില്ലാതെ എസ്‌.ടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിൽ ബഹളം ഉണ്ടാക്കി. ഇന്ന് വൈകുന്നേരം 4 മണിക്കാണ് സംഭവം. കിളിമാനൂരിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന തിരുവാതിര ബസ്സിൽ കയറിയ വിദ്യാർത്ഥികളാണ് എസ്‌.ടി ആവശ്യപ്പെട്ടത്. യൂണിഫോം ഇട്ട ഒരു വിദ്യാർത്ഥി 4 എസ്‌.ടി ആവശ്യപ്പെടുകയും ബാക്കി 3 പേരെ അന്വേഷിച്ചപ്പോൾ അവർക്ക് യൂണിഫോമും ഐ.ഡി കാർഡുമില്ലെന്നു മനസ്സിലായ കണ്ടക്ടർ യൂണിഫോമോ കാർഡോ ഇല്ലാത്തവർക്ക് എസ്‌.ടി നൽകാൻ ആവില്ലെന്ന് പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമായി. ഒടുവിൽ ഡ്രൈവർ രജിത്തും കണ്ടക്ടർ ബിജുവും സമീപനമായ ഇടപെടലിൽ മറ്റു യാത്രക്കാരുടെ സഹകരണത്തോടെ ബസ് നഗരൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് പോലീസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. ചൂടായതിനാലാണ് യൂണിഫോം ഇടാത്തതെന്നും സ്കൂളിലാണ് പോയതെന്നും അവർ പറഞ്ഞു. എന്നാൽ കറുത്ത ഷർട്ട്‌ ഇട്ട വിദ്യാർത്ഥിയും ഉൾപ്പടെയുള്ള വിദ്യാർത്ഥികളോട് പോലീസ് ഐ. ഡി കാർഡും ആവശ്യപ്പെട്ടു. ഐഡി കാർഡും യൂണിഫോമും ഇല്ലാതെ എസ്‌.ടി ചോദിച്ചത് ബഹളം ഉണ്ടാക്കിയതിന് വിദ്യാർത്ഥികളെ പോലീസ് ഉപദേശിച്ചു വിട്ടു. ഇത്തരത്തിൽ യൂണിഫോമും ഐഡി കാർഡുമില്ലാതെ വിദ്യാർത്ഥികൾ ബസ്സിൽ എസ്‌.ടി ആവശ്യപ്പെടുന്നത് തങ്ങൾക്ക് ബുധിമുട്ടുണ്ടാക്കുന്നതായി ബസ് ഉടമകൾ പറയുന്നു. പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ അവകാശം തന്നെയാണ് എസ്‌.ടി. അത് നൽകാൻ യൂണിഫോമോ ഐഡി കാർഡോ നിർബന്ധമാണെന്നും ബസ് ഉടമകൾ പറയുന്നു. കുതിച്ചുയരുന്ന ഇന്ധന വിലയിൽ കറങ്ങാൻ പോകുന്നവർക്കും എസ്‌.ടി നൽകിയാൽ ബസ് സർവീസ് സൗജന്യമായി നടത്തേണ്ടി വരുമെന്ന അവസ്ഥയിലാണെന്നും അവർ പറയുന്നു .