വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4പേർക്ക് പരിക്ക്

വർക്കല: വർക്കല പുത്തൻചന്തയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരമാണ് സംഭവം. വർക്കല പുത്തൻചന്ത മിഷൻ ആശുപത്രിക്ക് സമീപമാണ് 2 പേർ വീതം വന്ന രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.