Search
Close this search box.

69 കുപ്പി മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

eiYW0ND78232

വെമ്പായം : വെമ്പായം മദപുരം ,നൂറേക്കർ ഭാഗങ്ങളിൽ നിന്നും രണ്ടു അബ്കാരി കേസ്സുളിലായി 69 കുപ്പി മദ്യവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു.

വെമ്പായം മദപുരത്ത് വീട്ടിൽ മദ്യം സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തി വന്ന ഋഷികേഷനെ 25 കുപ്പി മദ്യവും 850 രൂപയുമായി അറസ്റ്റ് ചെയ്തു. വെമ്പായം നൂറേക്കർ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ KL 22 4572 എന്ന നമ്പർ ആട്ടോറിക്ഷയിൽ രഹസ്യ അറ നിർമ്മിച്ച് അതിൽ മദ്യകുപ്പികൾ സൂക്ഷിച്ച് വച്ച് കടത്തികൊണ്ട് വന്ന് വിൽപ്പന നടത്തിവരുകയായിരുന്ന മഹേഷിനെ 44 കുപ്പി മദ്യവും 570 രൂപയും ആട്ടോറിക്ഷയുമായി അറസ്റ്റ് ചെയ്തു.
ലോകസഭ ഇലക്ഷന് മുന്നോടിയായി നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഐബി യൂണിറ്റ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!