ആദിവാസി യുവതിക്ക് ബോട്ട് നൽകിയില്ല: റെയിഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

നെയ്യാർഡാം : ആദിവാസി യുവതിക്ക് ബോട്ട് നൽകിയില്ല റെയിഞ്ച് ഓഫീസർക്ക് സസ്പെൻഷൻ.പ്രസവശേഷം വീട്ടിലെത്താൻ ആദിവാസി യുവതിക്ക് ബോട്ട് നൽകാത്ത നെയ്യാർഡാം റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ സുരേഷ് ബാബുവിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. അഗസ്ത്യ വനം റേഞ്ച് ഓഫീസർ അനിലാണ് ഡാമിൻറെ താൽക്കാലിക ചുമതല റേഞ്ച് ഓഫീസർ. സസ്പെൻഷൻ സംബന്ധിച്ച് നാലിനാണ് ഉത്തരവിറങ്ങി കഴിഞ്ഞ ഏഴിനാണ് പുര വിമല സെറ്റിൽമെൻറ് യുവതിക്ക് ബോട്ട് നിഷേധിച്ചത് തുടർന്ന് റിസർവോയർ കടന്ന് ഊരിലേക്ക് യുവതിയെ ചാക്കിൽ കയറ്റി ബന്ധുക്കൾ ചുമന്നാണ് വീട്ടിലെത്തിച്ചത് ബോട്ടുകൾ പെട്രോളിൽ ആണെന്നും അറ്റകുറ്റപ്പണികൾക്ക് കയറ്റിയിട്ട് ഉള്ളതായും വാദമുയർത്തി ബോട്ട് നിഷേധിച്ചത്. അത്യാവശ്യഘട്ടങ്ങളിൽ വോട്ട് തിരികെ വിളിക്കാനുള്ള സംവിധാനം ഉണ്ടെന്നിരിക്കെ പ്രസവം കഴിഞ്ഞ യുവതിക്ക് കുറച്ചുദിവസം ആശുപത്രിയിൽ തങ്ങി കൂടെ എന്ന ചോദ്യമാണ് റേഞ്ച് ഓഫീസർ ചോദിച്ചത്.ഇത് സംബന്ധിച്ച പരാതിയിന്മേൽ വനംവകുപ്പ് ഇൻറലിജൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു റെയിഞ്ച് ഓഫീസറുടെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി.തുടർന്ന് സ്ഥലം മാറ്റാനും താക്കീത് നൽകാനും അന്വേഷണ റിപ്പോർട്ടിൽ ശുപാർശ നൽകിയതായാണ് വിവരം.റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ സമര പരിപാടികൾക്കായി തുടക്കമിട്ടിരുന്നു ഇതേതുടർന്ന് റേഞ്ച് ഓഫീസ് റോഡ് തിരഞ്ഞെടുപ്പ് കഴിയുംവരെ അവധിയിൽ പോകാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.എന്നാൽ റേഞ്ച് ഓഫീസർ ഇതിന് വഴങ്ങിയില്ല ഇതാണ് കടുത്ത നടപടിയിലേക്ക് പോകാൻ കാരണമായതെന്നാണ് വിവരം അതേസമയം ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ അധികൃതർ നടപടി എടുത്തിട്ടില്ലെന്നും ആരോപണങ്ങൾ ഉയരുന്നു.