കടയ്ക്കാവൂരിൽ യുവാവിനെ കമ്പി കൊണ്ട് അടിച്ചു കൊന്ന കേസ് – പ്രതി അറസ്റ്റിൽ

കടയ്ക്കാവൂർ: യുവാവിനെ കമ്പി കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. മേൽകടയ്ക്കാവൂർ, വെള്ളിപ്പാട്ടുമൂല, കൊച്ചുതെങ്ങുവിള വീട്ടിൽ അശോകനെ(65)യാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കമ്പി കൊണ്ടുള്ള അടിയേറ്റ് അശോകന്റെ സഹോദരിയുടെ മകൻ വിനോദ് (35) ആണ് കഴിഞ്ഞദിവസം മരിച്ചത്. കടയ്ക്കാവൂർ ചിറമൂലയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വിനോദും അശോകനും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടയിൽ അശോകൻ കമ്പി കൊണ്ട് വിനോദിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. കടയ്ക്കാവൂർ സി.ഐ. ഷെരീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അശോകനെ അറസ്റ്റ് ചെയ്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.