സ്വകാര്യ ബസ്സിൽ യാത്രക്കാരനെ വഴിയിൽ ഇറക്കി വിട്ടതായി പരാതി, വീഡിയോ വൈറൽ ആകുന്നു

വർക്കല : കാപ്പിൽ പെർമിറ്റ്‌ എടുത്തിട്ടുള്ള സ്വകാര്യ ബസിൽ കയറിയ യാത്രക്കാരനു കാപ്പിൽ ടിക്കറ്റ് നൽകിയില്ല എന്നാണ് പരാതി.

കാപ്പിൽ -വർക്കല ക്ഷേത്രം -വർക്കല -കല്ലമ്പലം – തോട്ടയ്ക്കാട് -നഗരൂർ -കിളിമാനൂർ -തൊളിക്കുഴി-കടയ്ക്കൽ- മടത്തറ ഓടുന്ന ജനത ബസ്സിൽ കയറിയ യാത്രക്കാരൻ പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അജിമോൻ ടി.പി ബസ്സാണ് ജനതയ്ക്ക് സർവീസ് നടത്തിയത്.

ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. കാപ്പിൽ പോകുവാൻ ബസ്സിൽ കയറിയ യാത്രക്കാരനെ പാലച്ചിറ ജംഗ്ഷനിൽ ഇറക്കിവിട്ടെന്നാണ് ആക്ഷേപം. കണ്ടക്ടർ കാപ്പിൽ ഭാഗത്തേക്ക്‌ ടിക്കറ്റ് നൽകാതിരുന്നതും വീഡിയോയിൽ കാണാം. കാപ്പിൽ പോകണമെന്ന് യാത്രക്കാരൻ വാശി പിടിച്ചെങ്കിലും പോയില്ല എന്നാണ് പറയുന്നത്. കാപ്പിൽ വരെ ബസ് പോകില്ലെന്ന് പറഞ്ഞതിനെ തുടർന്ന് യാത്രക്കാരൻ ആർടിഒ ഓഫിസറെ ഫോണിൽ ബന്ധപ്പെടുകയും ഒഫിസർ ഡ്രൈവറോട് ഫോണിൽ സംസാരിച്ച് കാപ്പിൽ വരെ പോകണമെന്ന് പറഞ്ഞിട്ട് പോലും യാത്രക്കാരനെ വഴിയിൽ ഇറക്കിവിട്ടെന്നാണ് ആക്ഷേപം. കാപ്പിൽ -മടത്തറ റൂട്ടിൽ ഓടുന്ന ഈ ബസ് ഒരു ട്രിപ്പ് പോലും കാപ്പിൽ പോകുന്നില്ല എന്നാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വാട്സ്ആപ്പിൽ വൈറലായി.

വീഡിയോ കാണാം :-

Breaking news:-സ്വകാര്യ ബസ്സിൽ യാത്രക്കാരനെ വഴിയിൽ ഇറക്കി വിട്ടതായി പരാതി, വീഡിയോ വൈറൽ ആകുന്നു… സംഭവം വർക്കലയിൽ… !https://attingalvartha.com/2019/04/kappil-madathara-private-bus-passenger-complaints/

ആറ്റിങ്ങൽ വാർത്ത – Attingal Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಏಪ್ರಿಲ್ 24, 2019