കൊടുവഴന്നൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ കലാപഠന കളരിക്ക് വേദിയാകുന്നു

കിളിമാനൂർ: കേരള സംസ്കാരികവകുപ്പും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കലാപഠന കളരിക്ക് കൊടുവഴന്നൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ വേദിയാകുന്നു.അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്തുന്ന നവീനമായ പഠ്യേതരപ്രവർത്തനമാണിത്.കഴിവുകൾ ഉപയോഗിച്ച് കുട്ടികളെ സ്വയം സാമ്പത്തിക പാര്യാപ്തരാക്കുക എന്നതാണ് പ്രവർത്തനത്തിന്റെ ലക്‌ഷ്യം.ടെറാക്കോട്ട ആഭരണനിർമ്മാണം , പോട്ട് പെയിന്റിംഗ്,കഥാപ്രസംഗം,നാടകം ശില്പനിർമ്മാണം,എന്നീ മേഖലകളിലാണ് പത്ത് നാൾ നീണ്ടു നിൽക്കുന്ന തീവ്രപരിശീലനം നടക്കുന്നത്.ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രാജു നിർവഹിച്ചു.പി. ടി .എ പ്രസിഡന്റ് കെ. പി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് എം.നുജുമ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.പ്രിൻസിപ്പാൾ കെ.സുരേഷ് കുമാർ,എൻ സലിൽ,പരിശീലകരായ ഫെലോഷിപ്പ് ജേതാക്കൾ ആർ.അരുൺ,ഗീതു സുധീർ എന്നിവർ സംസാരിച്ചു