ലോട്ടറി കട കുത്തിത്തുറന്ന് കവർച്ച

കല്ലറ: ലോട്ടറി കട കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കല്ലറ ബസ് സ്റ്റാൻഡിനെതിർവശത്തുള്ള ശിവ ലക്കി സെന്ററിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് പ്രത്യേക രീതിയിൽ തകർത്താണ് മോഷണം നടത്തിയത്. ഒരാൾ ബൈക്കിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യം തൊട്ടടുത്ത സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് എടുക്കാൻ വേണ്ടി വെച്ചിരുന്ന 35,000 രൂപയും ഏകദേശം 60,000 രൂപയുടെ ലോട്ടറി ടിക്കറ്റും നഷ്ടപ്പെട്ടു.