ആറ്റിങ്ങൽ മണ്ഡലത്തിൽ 13,46,641 വോട്ടർമാർ : 6,29,327 പേർ പുരുഷന്മാർ, 7,17,300 പേർ സ്ത്രീകൾ, 14 ട്രാൻസ്‌ജെന്റേഴ്‌സ്

eiU2T4787095

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ വോട്ടവകാശം വിനിയോഗിക്കുന്നത് 27.14 ലക്ഷം പേർ. തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതിൽ 14,23,857 പേർ സ്ത്രീകളും 12,90,259 പേർ പുരുഷന്മാരും 48 പേർ ട്രാൻസ്‌ജെന്റേഴ്‌സുമാണ്.

13,46,641 വോട്ടർമാരാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 6,29,327 പേർ പുരുഷന്മാരും 7,17,300 പേർ സ്ത്രീകളുമാണ്. 14 ട്രാൻസ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം ഇങ്ങനെ

ആറ്റിങ്ങൽ

നിയമസഭാ മണ്ഡലം : പുരുഷന്മാർ സ്ത്രീകൾ ട്രാൻസ്‌ജെന്റേഴ്‌സ് ആകെ വോട്ടർമാർ

വർക്കല      :   85280 98898    0   184178
ആറ്റിങ്ങൽ :   88970 106567 2   195539
ചിറയിൻകീഴ് : 87567 104891 0   192458
നെടുമങ്ങാട്:  95570 105317 4   200891
വാമനപുരം  : 92047 104102 4  196153
അരുവിക്കര : 89823 99576   1  189400
കാട്ടാക്കട     : 90070  97949   3 188022

ജില്ലയിലെ 2013 വോട്ടർമാർ വിദേശത്തുണ്ട്. ഇതിൽ 1746 പേർ പുരുഷന്മാരും 267 പേർ സ്ത്രീകളുമാണ്. ആറ്റിങ്ങൽ – 1071, തിരുവനന്തപുരം – 942 എന്നിങ്ങനെയാണ് വിദേശത്തുള്ളവരുടെ കണക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!