വക്കം സ്വദേശി മനുവിന് മാതംഗപ്പെരുമയുടെ സഹായം

വക്കം : ആനച്ചോറ് കൊലച്ചോറ് എന്ന പഴമൊഴിക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഓരോ കൊല്ലവും കൊല്ലപ്പെടുന്ന പാപ്പാന്മാരുടെ എണ്ണം കൂടിവരികയാണ് .

ആനയിൽ നിന്നും പരിക്കുപറ്റി വളരെ നാളായി സ്വന്തം കുടുംബം പോലും നോക്കാൻ ബുദ്ധിമുട്ടുന്ന വക്കം സ്വദേശി മനുവിനാണ് ആനസംഘടനയായ മാതംഗപ്പെരുമയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തെക്കൻസ് മാതംഗപ്പെരുമയുടെ ഈ എളിയ സഹായം നൽകിയത്. അപകടം നടന്നതിനു ശേഷം നടക്കാൻ ബുദ്ധിമുട്ടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വരുമാനമാണ് കുടുംബത്തിനുള്ള ഏക ആശ്രയം. വളരെ ശോചനാവസ്ഥയിലുള്ള വീട്ടിലാണ് ഇദ്ദേഹവും ഭാര്യയും രണ്ടു കുട്ടികളും താമസിക്കുന്നത്. ആനകൾക്കും ആനക്കാർക്കും വേണ്ടി എന്നും പ്രവർത്തിക്കുന്ന മാതംഗപ്പെരുമ കൂട്ടായ്മയുടെ തിരുവനന്തപുരത്തെ ഗ്രൂപ്പായ തെക്കൻസ് മാതംഗപ്പെരുമയുടെ’ ചട്ടക്കാരനൊരു കൈത്താങ്ങു’ പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് ഇ പ്രവർത്തനംനടത്തിയത് .ഇതിനു മുൻപും ആനയിൽ നിന്നും പരിക്ക് പറ്റിയ നിരവധി പേരെ സഹായിച്ചിട്ടുണ്ട് . സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തികൊണ്ട് മനുവിനു വേണ്ടി സഹായം അഭ്യർത്ഥിക്കുകയും ചെയ്യുകയാണ് മാതംഗപ്പെരുമ.