വിവാഹത്തിന് ക്ഷണക്കത്തുകൾ തയാറാക്കവേ 8 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വരൻ അറസ്റ്റിൽ

നെടുമങ്ങാട് : വിവാഹത്തിന് ക്ഷണക്കത്തുകൾ തയാറാക്കവേ വരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ.പ്രവീൺ (28) നെ ആണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ബന്ധുവിന്റെ വീട്ടിലാക്കിയിരുന്ന എട്ടു വയസ്സുകാരിയെയാണ് പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.

നെടുമങ്ങാട് സിഐ കെ.അനിൽകുമാർ, എസ്ഐ എസ്.ഷുക്കൂർ എന്നിവർ ചേർന്നാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. പ്രവീണിന്റെ വിവാഹം നിശ്ചയിച്ച് ക്ഷണക്കത്തുകൾ തയാറാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു