താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ഫേസ്ബുക്കിൽ വൈറലാക്കി റിട്ട ആർമി ഓഫിസർ

വിതുര :വിതുര ആനപ്പാറ സ്വദേശിയായ റിട്ട:ആർമി ഓഫിസർ അനിഷ് ലീന ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്.ആര്യനാട് എംഎൽ എ കെ.ശബരിനാഥ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ കൃഷ്ണ കുമാരി,വാർഡ് മെമ്പർ ഷാഹുൽ നാഥ് എന്നിവരുടെ പേര് വെച്ച് അനിഷ് ഇദ്ദേഹത്തിന്റെ ഭാര്യപിതാവിന് അപകടം പറ്റി വിതുര താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഉണ്ടായ ദുരനുഭവമാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്നത്.

ആശുപത്രിയെ കുറച്ചു ഈ അവസ്ഥ ആണെന്ന് നിരവധി പരാതികൾ ഇതിനോടകം തന്നെ നാട്ടുകാർ പറയുന്നുണ്ട്. ആശുപത്രി പരിസരത്ത് മാലിന്യം നിക്ഷേപിക്കുകയും അത് കോംബൗണ്ട് മതിൽ തകർന്നപ്പോൾ പരിസരവാസിയായ ഉദയകുമാറിന്റെ വീടിലും കിണറിലും രണ്ടു മാസത്തോളം കിടന്നിട്ടും ഒരാൾ പോലും തിരിഞ്ഞു നോക്കാതിരുന്നത് പത്രങ്ങളിലും, സോഷ്യൽ മീഡിയക്കളിലും വലിയ ചർച്ച ആയിരിന്നു.

അനിഷ് ലീന യുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ കൊടുക്കുന്നു.

പ്രിയപ്പെട്ട അരുവിക്കര മണ്ഡലം MLA ശ്രീ ശബരീനാഥൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ VK മധു അണ്ണൻപ്രിയപ്പെട്ട വിതുര പഞ്ചായത്ത് പ്രസിഡന്റ് എന്റെ പ്രിയ സുഹൃത്തുമായ ശ്രീമതി SL കൃഷ്ണകുമാരി ചേച്ചി, കൊപ്പം വാർഡുമെമ്പർ ശ്രീ Shahul Nath Alikhan Alikhanതുടങ്ങിയവർക്ക്
Anish Leena എന്ന ഞാൻ രാഷ്ട്രീയ ഭേദമന്യേ എഴുതുന്ന ഒരു പോസ്റ്റാണിത്..
ഇന്നലെ (28-4-2019) രാത്രി ഏകദേശം 7.30 മണിക്ക് വിതുരയിൽ നിന്ന് ആനപ്പാറയിലേക്ക് ബൈക്കിൽ വരികയായിരുന്ന എന്റെ ഭാര്യാപിതാവ് ചിറ്റാറിൽ വച്ച് അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റു കാൽ മുട്ടിനും, വിരലുകൾക്കും പരിക്കേറ്റും അപകടം കണ്ടു നിന്ന ഒരു സുഹൃത്ത്‌ പെട്ടന്ന് എന്നെ വിളിച്ച് പറയുകയും ഞാൻ ഉടൻ തന്നെ അവിടെയെത്തി വളരെ പെട്ടന്ന് വിതുര ‘ താലൂക്ക് ആശുപത്രി’ യിൽ എത്തിക്കുകയും ചെയ്തു പരിതാപകരമായ അവസ്ഥയാണ് താലൂക്ക് ആശുപത്രി എന്ന ലേബലിൽ പെരുപ്പിച്ച് വച്ചിരിക്കുന്ന ഈ സ്ഥാപനത്തിന്റെ അവസ്ഥ, രണ്ട് ജൂനിയർ ഡോക്ടർമാരാണ് അവിടെയുണ്ടായിരുന്നത് മുറിവിൽ Hydrogen Peroxide ഒഴിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനറിയാത്ത ഒരു അറ്റന്റർ സ്റ്റാഫിനെ വച്ചാണ് ഇവർ മുറിവ് ഡ്രസ്സ് ചെയ്യിക്കുന്നത്, നിരവധി രോഗികൾ ചികിത്സക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു, ഏകദേശം 40 മിനിറ്റോളം മുറിവ് കെട്ടുകയും തുന്നുകയുമൊക്കെ ചെയ്തിട്ട് ശരിയാകാത്തതുകൊണ്ടും, സാമാന്യം നല്ല രീതിയിലുള്ള ബ്ലീഡിംഗ് ഉള്ളതുകൊണ്ടും ആ ഡോക്ടർ പുള്ളിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു..
സത്യത്തിൽ ഒരു സീനിയർ ഡോക്ടറോ, പരിചയ സമ്പന്നയായ ഒരു നഴ്സോ ഈ ‘ താലൂക്ക് ‘ ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിൽ രാത്രി ഒരു രോഗിക്ക് ഈ ഗതികേട് ,ഉണ്ടാകില്ലായിരുന്നു, മെഡിക്കൽ കോളേജിൽ കൊണ്ടു പോയാലുള്ള സ്ഥിതി ഞാൻ പറയാതെ തന്നെ നാട്ടുകാർക്ക് അറിയാമല്ലോ അല്ലേ?
അവസാനം തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി അവിടെ പരിചയ സമ്പന്നരായ രണ്ട് നഴ്സ്മാരാണ് വളരെ നല്ല രീതിയിൽ മുറിവ് ഡ്രസ്സ് ചെയ്തത് …
സാധാരണക്കാരനായ ഒരാൾക്ക് പെട്ടന്നെന്തെങ്കിലും അസുഖമോ അപകടമോ വന്നാൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചാലുള്ള അവസ്ഥ ഇതാണ് ..
വിതുരയുടെ പ്രാന്തപ്രദേശങ്ങളിൽ ആശുപത്രിയുടെ നാലു ചുറ്റും വീടുകൾ വാടകക്കെടുത്ത് ചികിത്സ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്ന മുതിർന്ന സർക്കാർ ഡോക്ടർമാരെ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ ആശുപത്രിയിലേക്ക് എത്താനുള്ള സൗകര്യം ഉണ്ടാക്കണം… ഞാനിതെഴുതുന്നത് രാഷ്ട്രീയ ലാക്കോടെയല്ല നാളെ ആർക്കെങ്കിലും സാഹചര്യം വന്നാൽ ചികിത്സ കിട്ടാതെ മരിക്കാനുള്ള സാഹചര്യം ഒട്ടും കുറവല്ല….
പ്രിയപ്പെട്ട ജനപ്രതിനിധികൾ മുൻകൈയ്യെടുത്ത്, ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് ‘താലൂക്ക് ആശുപത്രി’എന്ന പേരു മാത്രമുള്ള ഈ ചികിത്സാ കേന്ദ്രത്തിനെ മികവുറ്റതാക്കാൻ ശ്രമിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു…

https://m.facebook.com/story.php?story_fbid=1500280770109572&id=100003829909365