ആറ്റിങ്ങലിൽ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടി.ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം പ്രവർത്തിക്കുന്ന അൽരാജ് ഹോട്ടലാണ് തിങ്കളാഴ്ച അടച്ചുപൂട്ടിയത്. മതിയായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചു, പരിസരവാസികൾക്ക് ശല്യമായ തരത്തിൽ മലിനജലം ഒഴുക്കിവിട്ടു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

നഗരത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെ പല സ്ഥാപനങ്ങളിലും ഓടകളിലേക്ക്‌ മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും ഈ സ്ഥാപനങ്ങൾക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.