മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തേ​യും വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.

വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​ന് സ​മീ​പ​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തേ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘം വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ലു​ന്ത​റ നീ​ർ​ച്ചാ​ലി​ൽ കോ​ള​നി വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ (52) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​മ്പി പാ​ര ഉ​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ​ന​ത്തി​ൽ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ൽ ഉ​ള്ള​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭാ​ര്യ പ്ര​സ​ന്ന (45) മ​ക​ൻ പ്ര​തി​ഷ് ( 22), പ്ര​സ​ന്ന​യു​ടെ അ​മ്മ ശാ​ര​ദ (60) എ​ന്നി​വ​ർ​ക്കും പ​രി​ക്ക് ഉ​ണ്ട്. ഇ​ന്നലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന​ടു​ത്ത് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ക​യും വ​ഴി ന​ട​ക്കു​ന്ന​വ​രെ തെ​റി പ​റ​യു​ക​യും ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.