കിളിമാനൂരിൽ അഞ്ജാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ അഞ്ജാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. സംസ്ഥാന പാതയിൽ വലിയ പാലത്തിന് സമീപം ഇന്നലെ രാത്രി 9.45 നായിരുന്നു അപകടം നടന്നത്. കാൽനടയാത്രക്കാരൻ ചെമ്മരത്തുമുക്ക് രാമനെല്ലൂർക്കോണം രേവതി ഭവനിൽ വിശ്വനാഥന്റെ മകൻ സുരാജിനെയാണ് അഞ്ജാത വാഹനമിടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ഉടൻ തന്നെ സുരാജിനെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.