കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അയിലം സ്വദേശി മരിച്ചു

മുദാക്കൽ : കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അയിലം സ്വദേശി മരിച്ചു. മുദാക്കൽ അയിലം സ്വദേശി ശ്യാം (32) ആണ് മരിച്ചത്. കാരേറ്റ് കാർത്തിക റസിഡൻസിക്ക് സമീപം എം.സി റോഡിലാണ് അപകടം നടന്നത്. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.