മംഗലപുരത്ത് ആരോഗ്യ ജാഗ്രതയും മഴക്കാല പൂർവ്വ ശുചീകരണവും

ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ മംഗലപുരം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. 11, 12 തീയതികളിൽ പൊതുകുളങ്ങൾ, തണ്ണീർ തടങ്ങൾ, മാലിന്യങ്ങൾ വലിച്ചെറിയുന്ന പൊതുനിരത്തുകൾ തുടങ്ങിയവ ശുചീകരിക്കാൻ എം.എസ് അഡിറ്റോറിയത്തിൽ ചേർന്ന ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ മേധാവികൾ, പോലിസ് എന്നിവരുടെ യോഗമാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. ഗ്രാമപഞ്ചായത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സബ് ഇൻസ്‌പെക്ടർ സുധീഷ് കുമാർ, മെഡിക്കൽ ഓഫീസർ .മിനി. പി. മണി, എം ജി എൻ ആർ എസ് എ ഇ മോഹനൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ്, മെമ്പർമാരായ അജികുമാർ, ഗോപിനാഥൻ, ലളിതാംബിക, തങ്കച്ചി ജഗന്നി വാസൻ, ഉദയകുമാരി, സി പി സിന്ധു, ജൂലിയറ്റ് പോൾ, എസ്. ആർ കവിത, ദീപ സുരേഷ്, അമൃത, തുടങ്ങിയവർ പങ്കെടുത്തു.