Search
Close this search box.

കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ വിടപറഞ്ഞു.

ei8LZRY44557

കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപിക ബീനു ടീച്ചർ വിട പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ടീച്ചർ അമിത രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം SAT യിലെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11നായിരുന്നു അന്ത്യം.

പാരിപ്പള്ളി സ്വദേശിയായ ടീച്ചർ കഴിഞ്ഞ 5 വർഷമായി കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.2001 മുതൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ കുളത്തൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, ശ്രീകാര്യം ഗവ.ഹൈസ്കൂൾ എന്നിവടങ്ങളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച അധ്യാപികയും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗുരുനാഥയുമായിരുന്ന ടീച്ചറിൻ്റെ വേർപാട് കണിയാപുരം സ്കൂളിനെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്ന് ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ തൻ്റെ അനുശോചനത്തിൽ പറഞ്ഞു. സ്കൂളിൻ്റെ അക്കാദമിക – അക്കാദമികേതര കാര്യങ്ങളിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്ന ഊർജ്ജസ്വലയായ ഒരു അധ്യാപികയായിരുന്നു ബീനു ടീച്ചർ.

കണിയാപുരം നമ്പ്യാർകുളം സ്വദേശി വിജയകുമാറാണ് ഭർത്താവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!