നാവായിക്കുളത്ത് വൻ തീ പിടുത്തം

നാവായിക്കുളം : നാവായിക്കുളത്ത് വൻ തീപിടുത്തം ഉണ്ടായി. വെട്ടിയറ ഏലായിൽ തരിശുനിലത്തിനാണ് തീപിടിച്ചത്. പത്തേക്കറോളം വരുന്ന നെൽപ്പാടങ്ങൾ വർഷങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. ഒരാൾക്കൊപ്പം വളർന്ന കാട് വേനലിൽ ഭാഗികമായി ഉണങ്ങിയിരുന്നു. സമീപപ്രദേശങ്ങളിലെ വാഴ, മരച്ചീനി തുടങ്ങിയ കാർഷികവിളകൾ കത്തിനശിച്ചു.

തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെത്തിയെങ്കിലും വാഹനം എത്തിച്ചേരുന്നതിനുള്ള തടസ്സം മൂലം തീയണയ്ക്കാൻ കഴിഞ്ഞില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച് കൂടുതൽ തീ പടരുന്നത് തടഞ്ഞു. ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളിലും ചിലയിടങ്ങളിൽ മൺകൂനകളിൽ നട്ടിരുന്ന വാഴയും മറ്റുമാണ് കത്തിനശിച്ചത്.