ചെറുന്നിയൂർ സ്വദേശിനി പാർവണയ്ക്ക് പ്ലസ് ടുവിന് ഫുൾ മാർക്ക്‌

ചെറുന്നിയൂർ : വർക്കല ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥി പാർവണയ്ക്ക് ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഫുൾ മാർക്ക്. ചെറുന്നിയൂർ അമ്പിളി ചന്തയ്ക്ക് സമീപം ശ്രീദേവി നിവാസിൽ താമസിക്കുന്ന മഹേഷ് കുമാറിന്റെയും തിരുവല്ല കടപ്ര ഹയർ സെക്കൻഡറി സ്കൂളിലെ ടീച്ചറായ ബിന്ദുവിന്റെയും മകളായ പാർവണ ഹയർസെക്കൻഡറി എക്സാമിന് ഫുൾ മാർക്ക് നേടി. പാർവണ കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പിൽ വിജയ് കൂടിയാണ് കൂടിയാണ്. കഥാപ്രസംഗത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഡോക്ടർ ആകണം എന്നാണ് പാർവണയുടെ ആഗ്രഹം.

അഡ്വക്കേറ്റ് വി ജോയ് എം.എൽ.എ പാർവണയുടെ വീട്ടിലെത്തി എത്തി അനുമോദിക്കുകയും മധുരം നൽകുകയും ചെയ്തു