കുറ്റിച്ചൽ : വർഷങ്ങൾക്കു മുൻപ് പരുത്തിപള്ളി സ്‌കൂളിൽ നിന്നും ഫസ്റ്റ് ക്ലാസ്സിൽ പഠിച്ചിറങ്ങിയ രമേശന് പ്രാരാബ്ദം പഠനം തുടരാൻ അനുവദിച്ചില്ല. മുച്ചക്രമുരുട്ടി ജീവിത ചിലവുകൾ കൂട്ടി മുട്ടിക്കാൻ നെട്ടോട്ടമോടി തുടങ്ങി.കുറ്റിച്ചൽ നിലമായിൽ വൃന്ദാവനത്തിൽ രമേശനാണ് വർഷങ്ങൾക്കിപ്പുറം മകൻ വൈശാഖനിലൂടെ തന്റെ സ്വപ്നങ്ങളുടെ പടി ചവുട്ടികയറുന്നത്. ഇപ്പോൾ പ്ലസ് ടൂ പരീക്ഷാഫലം വന്നപ്പോൾ മകൻ വൈശാഖിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ സന്തോഷത്തിലാണ് അച്ഛൻ രമേശൻ. മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച് എസ് എസ്സിൽ പഠിച്ചാണ് ഈ നേട്ടം കൈവരിച്ചത്.