പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിങ്ങമ്മല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരിങ്ങമ്മല വില്ലേജിൽ ഒഴുകുപാറ റിയാസ് മൻസിലിൽ അൻഷാദിന്റെ മകൻ റിയാസ് ഹുസൈൻ (23)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മകളെ കാണാനില്ലെന്ന പരാതിയിന്മേൽ സിഐ വി ഷിബുകുമാറിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പ്രതി ബാംഗ്ലൂരിലേക്ക് കടത്തുന്നതിനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഫോൺകോൾ പിന്തുടർന്ന് പെൺകുട്ടിയെയും പ്രതിയേയും തിരുവനന്തപുരത്തുനിന്നും പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനത്തിനിരയായ വിവരം മനസ്സിലാക്കുകയും പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്യുകയുമായിരുന്നു. പാലോട് സിഐ വി.ഷിബുകുമാറിൻറെ നേതൃത്വത്തിൽ എസ്ഐമാരായ കെ രാധാകൃഷ്ണൻ, ഭുവനേന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, സുജു കുമാർ വനിതാ സിവിൽ പോലീസ് ഓഫീസർ നസീറ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.