വർക്കല റെയിൽവേ സ്റ്റേഷന് മുന്നിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് വാഹനങ്ങൾ കേടുപാട്

വർക്കല : വർക്കല റയിൽവേ സ്റ്റേഷനു മുന്നിൽ നിന്ന പടുകൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാട്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും 3-4 വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. അതിൽ ഒരു വാഗൺ ആർ കാറിനും നല്ല പരിക്കുണ്ട്. സംഭവം സമയം വാഹനങ്ങളുടെ ഉടമസ്ഥർ സ്ഥലത്തില്ലായിരുന്നു. വർക്കല ഫയർഫോഴ്സ് എത്തി ഒടിഞ്ഞു വീണ ശിഖരങ്ങൾ മുറിച്ചു മാറ്റി. ഇതിന് മുൻപും ഇത്തരത്തിൽ അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലങ്ങളിൽ മരം ഒടിഞ്ഞു വീണിട്ടുണ്ട്.