വെമ്പായത്ത് ചികിത്സാ കാർഡ്‌ പുതുക്കൽ ഇന്ന് മുതൽ

വെമ്പായം : വെമ്പായം പഞ്ചായത്തിലെ ആർ.എസ്‌.ബി.വൈ. ഗുണഭോക്താക്കളുടെ ചികിത്സാ കാർഡ്‌ പുതുക്കൽ പഞ്ചായത്ത്‌ ഓഫീസിൽവച്ച്‌ നടത്തും. റേഷൻ കാർഡ്‌, ആധാർ കാർഡ്‌, ആരോഗ്യ ഇൻഷുറൻസ്‌ കാർഡ്‌, 50 രൂപ എന്നിവയുമായി കുടുംബത്തിലെ ഒരു അംഗം എത്തിച്ചേരണം. ആരോഗ്യ ഇൻഷുറൻസ്‌ കാർഡ്‌ മേയ്‌ 28 മുതൽ ജൂൺ 15 വരെ പുതുക്കും.