ഇനി ലോക ടൂറിസം ഭൂപടത്തിൽ വിളപ്പിൽശാലയും : ശാസ്താംപാറയിൽ അഡ്വഞ്ചർ സ്പോർട്സ് അക്കാദമി

വിളപ്പിൽ : വിളപ്പിൽശാല ഇനി ലോക ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക്. കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിശാല ശാസ്താംപാറയിൽ അഡ്വഞ്ചർ സ്പോർട്സ് അക്കാദമി ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ നിയമസഭയിലറിയിച്ചു. കാട്ടാക്കട എംഎൽഎ ഐ. ബി സതീഷ് ആണ് ഈ സന്തോഷ വാർത്ത സമൂഹമാധ്യമങ്ങിലൂടെ അറിയിച്ചത്.