സ്കൂൾ കുട്ടികളെ കയറ്റി അനധികൃത സർവീസ് നടത്തിയ 12ഓളം സ്വകാര്യ വാഹനങ്ങൾ പിടികൂടി

ആറ്റിങ്ങൽ : സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ ( ITDG ) യുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പ്രദേശങ്ങളിൽ വാഹന പരിശോധന ശക്തമാക്കി. ആറ്റിങ്ങൽ, അവനവഞ്ചേരി, വാളക്കാട് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു നിരവധി സ്വകാര്യ വാഹനങ്ങളാണ് സ്കൂൾ കുട്ടികളെയും കയറ്റി അനധികൃത സർവീസ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി കൂട്ടായ്മ നേരത്തെതന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു. സ്വകാര്യ വാഹനങ്ങളിൽ സ്കൂൾ കുട്ടികളെയും കുത്തിനിറച്ചു സവാരി നടത്താൻ പാടില്ല എന്ന കർശന നിയമം നിലവിലിരിക്കെ ആ നിയമങ്ങളെ കാറ്റിൽപറത്തിക്കൊണ്ട് അനധികൃത സർവീസ് നടത്തിയ പന്ത്രണ്ടോളം വാഹനങ്ങളാണ് ഇന്നത്തെ വാഹന പരിശോധനയിൽ പിടിയിലായത്. ഇതിൽ മതിയായ രേഖകളില്ലാത്ത വാഹനങ്ങളും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ ഏതെങ്കിലും കാരണവശാൽ അപകടം സംഭവിച്ചാൽ അതിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കു യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല എന്നിരിക്കെ ഇത്തരത്തിലുള്ള വാഹനങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഇങ്ങനെ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും നടപടിയുണ്ടാവുമെന്നു അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരം സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിധീഷിന്റെ നേതൃത്വത്തിൽ അഡിഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രൂപേഷ്, കിഷോർ എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!