ആറ്റിങ്ങൽ ബോയ്സിൽ എൻ.എസ്.എസ് യൂണിറ്റിൻ്റെ “പുസ്തകവണ്ടി ” ശ്രദ്ധേയമായി

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബോയ്സ് എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ പുസ്തകവണ്ടി എന്ന ആശയം ഒറ്റ ദിനം കൊണ്ട് 600 ഓളം പുസ്തകങ്ങൾ ശേഖരിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും പുറപ്പെട്ട വാഹനത്തിന് ഡോ: ഭാസി രാജ് പുസ്തകകൾ നൽകി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജി.രജിത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സെൻററായ MMV റസിഡൻസ് അസോസിയേഷനിൽ നിന്നും 150 ലേറെ പുസ്തകങ്ങർ ലഭിച്ചു. തുടർന്ന് വിവിധ കേന്ദ്രങ്ങളായ അറേബ്യൻ ജ്വല്ലറി, കരിയർ, ടാലൻ്റ്, ഗിരിജാലാബ് , ഇൻ്റഗ്രൽ ക്യാമ്പസ്, ടെക്നോമേറ്റ് തുടങ്ങിയ സെൻ്ററുകളിൽ നിന്നും പുസ്തകം നിറച്ചു വാഹനം വിദ്യാലയത്തിൽ മുരളീധരൻ (H M) ൻ്റെ നേതൃത്വത്തിൽ അധ്യാപകർ സ്വീകരിച്ചു.

ദത്ത് ഗ്രാമമായ കരിച്ചിയിലെ യൂണിറ്റിൻ്റെ വായനശാല വിപുലമാക്കുകയും, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തുറന്ന വായനശാല സജീവമാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ബിനുകുമാർ ( പ്രോഗ്രാം ഓഫീസർ) മനോജ് സി.വി, മനു കുമാർ , സഫീർ, രജനി , രാജേഷ് കുമാർ, ശ്രീകല സംസാരിച്ചു.