Search
Close this search box.

മരണവീടുകളിലേക്ക് കസേരയും ടാർപോളിനും മറ്റും സൗജന്യമായി നൽകുന്ന പദ്ധതിക്ക് ടീം വർക്കല തുടക്കം കുറിച്ചു

ei97XCH95609_compress64

വർക്കല : ടീം വർക്കലയുടെ ആഭിമുഖ്യത്തിൽ മരണ വീടുകളിലേക്കുള്ള കസേര ,ടാർപോളിൻ , ലൈറ്റ്സ് തുടങ്ങിയവ ജാതിമതഭേദമന്യേ നിർധനർക്ക് സൗജന്യമായി എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: വി. ജോയ് എം.എൽ.എ നിർവഹിച്ചു. ഇതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ടീം വർക്കലയുടെ പ്രവർത്തകരായ ഷെഹീൻ, ഷെറീൻ, സെയ്ഫ്, ആരിഷ് , ഇനാനി, നബീൽ, ആഷിൻ, ഇജാസ് ,ഗസൽ ,സിനൂഷ്, മുജീബ്, അൻസർ, നസീം , അനസ് തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ ടീം വർക്കലയുടെ കൂട്ടായ്മയിലുള്ള അൻസാർ മംഗല്യയുടെ മകൻ അൻസിൽ അൻസാറിന് എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയതിന് എം.എൽ.എ കേക്ക് മുറിച്ച് കൊടുത്ത് ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!