വർക്കല : ടീം വർക്കലയുടെ ആഭിമുഖ്യത്തിൽ മരണ വീടുകളിലേക്കുള്ള കസേര ,ടാർപോളിൻ , ലൈറ്റ്സ് തുടങ്ങിയവ ജാതിമതഭേദമന്യേ നിർധനർക്ക് സൗജന്യമായി എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: വി. ജോയ് എം.എൽ.എ നിർവഹിച്ചു. ഇതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ടീം വർക്കലയുടെ പ്രവർത്തകരായ ഷെഹീൻ, ഷെറീൻ, സെയ്ഫ്, ആരിഷ് , ഇനാനി, നബീൽ, ആഷിൻ, ഇജാസ് ,ഗസൽ ,സിനൂഷ്, മുജീബ്, അൻസർ, നസീം , അനസ് തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ ടീം വർക്കലയുടെ കൂട്ടായ്മയിലുള്ള അൻസാർ മംഗല്യയുടെ മകൻ അൻസിൽ അൻസാറിന് എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയതിന് എം.എൽ.എ കേക്ക് മുറിച്ച് കൊടുത്ത് ആദരിച്ചു.