ക്രിക്കറ്റ്‌ കളിയും തർക്കവും : സഹോദരങ്ങളുടെ മക്കൾ തമ്മിലടിച്ചു.

മാറനല്ലൂർ: ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരങ്ങളുടെ മക്കൾ തമ്മിലടിച്ചു. ചീനിവിള കുഴിവിള അഴകത്ത് കണ്ണശ്ശേരി വീട്ടിൽ പരേതനായ ഭദ്രന്റെയും വിജയന്റെയും മക്കളായ വിഷ്ണു(29), പ്രശാന്ത്(27), നന്ദു(25), അനന്ദു(23) എന്നിവരാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ കുഴിവിളയിലെ ഇവരുടെ വീടിന് സമീപം വച്ച് തമ്മിലടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി.