സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആദരവ്

ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച സുനിത, ജയരാജൻ എന്നിവരെ ആദരിച്ചു. ബാങ്ക് ഹാളിൽ നടന്ന യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ വിരമിച്ച ജീവനക്കാർക്ക് ഉപഹാരം നൽകി. യോഗത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി. മണികണ്ഠൻ, കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി. വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗം സി. രവീന്ദ്രൻ നായർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി. വ്യാസൻ, സി. രവീന്ദ്രൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ്. വിജയകുമാർ, അഡ്വ.യു. സലിംഷ, കെ. പ്രതാപ് കുമാർ, തോമസ് ടൈറ്റസ്, ജി. ഗോപകുമാർ, ഹരീഷ് ദാസ്, കെ.സി.ഇ.യു യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി ജി. വിജയകുമാർ, സംഘം സെക്രട്ടറി എ. അനിൽകുമാർ എന്നിവർ സംസാരിച്ചു.