കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗവ.എസ്.എൻ.വി.എച്ച്.എസ്.എസ്സിലെ ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ പരിശോധിക്കാൻ ഡി.ഇ.ഒ സ്കൂൾ സന്ദർശിച്ചു. സ്കൂളിലെ ശുചിമുറികൾ വൃത്തിഹീനമായി കിടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആര്യോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കീഴാറ്റിങ്ങൽ പി.എച്ച്.സിയിലെ എച്ച്.ഐ എന്നിവർ സ്കൂൾ സന്ദർശിച്ച ശേഷം കാര്യങ്ങൾ ബോധ്യപ്പെടുകയും പ്രസ്തുത വിവരം ഡി.ഇ.ഒ യുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്കൂൾ സന്ദർശിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തിരുന്നു. അതനുസരിച്ചാണ് ഇന്നു ഡി.ഇ.ഒ സ്കൂൾ സന്ദർശിച്ചത്. പരിശോധനകൾക്ക് ശേഷം ഡി.ഇ.ഒ സ്കൂൾ അധികാരികൾക്ക് വേണ്ട നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ശൗചാല്യങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു

 
								 
															 
								 
								 
															 
															 
				
