കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്ത്‌ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

കാട്ടാക്കട : കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കാട്ടാക്കട പനയംകോട് വാർഡ് എൽ. ഡി. എഫിൽ നിന്നും യു.ഡി.എഫ്. പിടിച്ചെടുത്തു. മാറനല്ലൂർ പഞ്ചായത്തിൽ കുഴിവിള, കണ്ടല വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുഴിവിള ബി. ജെ. പിയും, കണ്ടല എൽ. ഡി. എഫും. നിലനിറുത്തി. പനയംകോട് യു. ഡി. എഫ് സ്ഥാനാർഥി ആർ. ജോസ് 67 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതേ സമയം വനിതാ സംവരണ വർഡുകളായ കുഴിവിളയിൽ ബി. ജെ. പി സ്ഥാനാർഥി ഹേമ ശങ്കർ 126 വോട്ടിനും, കണ്ടലയിൽ എൽ. ഡി. എഫ് സ്ഥാനാർഥി നസീറ 180 വോട്ടിനുമാണ് വിജയിച്ചത്. കാട്ടാക്കട പഞ്ചായത്തിൽ പനയംകോട് വാർഡ് കൂടെ യു. ഡി. എഫ്. പിടിച്ചെടുത്തതോടെ അംഗബലം കൂടി. അതേ സമയം ഉപതെരഞ്ഞെടുപ്പ് ഇരു പഞ്ചായത്തുകളിലെയും ഭരണ നേതൃത്വത്തിന് കോട്ടം തട്ടില്ല.