കഴുത്തിൽ വാൾ വെച്ച് വീട്ടമ്മയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി : മുഖ്യപ്രതി18 വർഷത്തിന് ശേഷം പിടിയിൽ

വർക്കല : വീട്ടമ്മയെ കഴുത്തിൽ വാൾ വെച്ച് കൂട്ടമായി ബലാൽസംഗം ചെയ്ത കേസിൽ മുഖ്യ പ്രതിയെ 18 വർഷത്തിന് ശേഷം വർക്കല പോലീസ് പിടികൂടി. വർക്കല സ്വദേശി ആസാദ് (51) ആണ് പിടിയിലായത്.

2001 ഡിസംബർ 30നാണ് കേസിനു ആസ്പദമായ സംഭവം. വർക്കല വെട്ടൂർ, റാത്തിക്കൾ സ്വദേശിനിയായ 39 കാരിയെ രാത്രി 11 മണിയോടു കൂടി നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ വാൾ വച്ച് കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ദൃശ്യങ്ങൾ കാണിച്ച് വൻതുക കൈക്കലാക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ജോർദാൻ, അസർ ബൈജാൻ എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്തിരിക്കുകയായിരുന്നു.വെട്ടൂർ സ്വദേശികളായ നിസ്സാറുദീൻ.യൂസഫ്, നൗഷാദ് എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾ. മുഖ്യ പ്രതി ആസാദ് നാട്ടിലെത്തിയെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് വർക്കല പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ, സബ് ഇൻസ്പെക്ടർ ശ്യാംജി, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒ ജയ് മുരുകൻ തുടങ്ങിവർ ചേർന്ന് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.