അഗതി രഹിത പദ്ധതി ഉദ്ഘാടനവും ഭക്ഷ്യധാന്യ വിതരണവും

മംഗലപുരം ഗ്രാമപഞ്ചായത്തിൽ അഗതി രഹിത പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങളും ആശ്രിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ കെ. എസ്. അജിത് കുമാർ, വി. അജികുമാർ, കെ. ഗോപിനാഥൻ, വേണുഗോപാലൻ നായർ, തങ്കച്ചി ജഗന്നിവാസൻ, സി. പി. സിന്ധു, എം. എസ്. ഉദയകുമാരി, ലളിതാംബിക, എസ്. ആർ. കവിത, എൽ. മുംതാസ്, അമൃത, സെക്രട്ടറി ഐ. ഷമീം, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു ജെയിംസ്, വൈസ് ചെയർപേഴ്‌സൺ സുജിത, തുടങ്ങിയവർ പങ്കെടുത്തു.