നഗരൂരിൽ ഭിന്നശേഷിക്കാരന്റെ കടയ്ക്ക് പഞ്ചായത്ത്‌ നമ്പർ നൽകി

നഗരൂർ: ഭിന്നശേഷിക്കാരന്റെ കടമുറിക്ക് അനുമതി നൽകുന്നതിൽ അനാവശ്യ തടസ്സമുന്നയിച്ച നഗരൂർ പഞ്ചായത്ത് നടപടി തിരുത്തി. ഇന്നലെ തന്നെ കടയ്ക്ക് നമ്പർ നൽകിയതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കാലുകൾക്കു ശേഷിയില്ലാത്തതിനാൽ കൈകൾ കൊണ്ട് ഇഴഞ്ഞു ജീവിക്കുന്ന ഈഞ്ചവിള സ്വദേശി ഭാസി വികലാംഗക്ഷേമ കോർപറേഷനിൽ നിന്നു വായ്പയെടുത്തു നിർമിച്ച കടമുറിക്ക് റോഡിൽ നിന്നു വേണ്ടത്ര അകലം ഇല്ലെന്നു പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

എന്നാൽ, ഇതു ശരിയല്ലെന്നാണു ഭാസിയുടെ നിലപാട്.  ഭിന്നശേഷിക്കാരനെ കടമുറിക്ക് അനുമതി നൽകാതെ കഷ്ടപ്പെടുത്തുന്നതു വാർത്തയായതിനെത്തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടറോടു റിപ്പോർട്ട് തേടിയിരുന്നു. തഹസിൽദാർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അടിയന്തിര ഇടപെടൽ നടത്തി പഞ്ചായത്ത്‌ കടമുറിക്ക് നമ്പർ നൽകുകയായിരുന്നു.

നഗരൂരിൽ വായ്പ എടുത്ത് നിർമിച്ച കട തുറക്കാനാകാതെ ഭിന്നശേഷിക്കാരൻ പ്രതിസന്ധിയിൽ….