വൃദ്ധൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

വെമ്പായം : വൃദ്ധനെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം കൊഞ്ചിറ പെരുംകൂർ ലക്ഷം വീട്ടിൽ ഇസ്മായിൽ പിള്ള (65)ആണ് മരിച്ചത്. അണ്ടൂർക്കോണം തൃജ്യോതിപുരം  മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാർ കരയ്‌ക്കെടുത്തു. ഇദ്ദേഹം കുളിക്കാൻ വന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ..