പാപനാശത്ത് തിരയിൽപ്പെട്ട മുബൈ സ്വദേശിയെ രക്ഷിച്ചു

വർക്കല: പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടയാളെ ലൈഫ് ഗാർഡും തീരത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷിച്ചു. മുംബൈ സ്വദേശി യോഗേഷ് എന്നയാളാണ് തിരയിൽപ്പെട്ട് മുങ്ങിത്താണത്. രാവിലെ നടക്കാനിറങ്ങിയ ജനാർദനപുരം സ്വദേശികളായ മണികണ്ഠൻ, അഖിലേഷ് എന്നിവരാണ് ഇത് കണ്ടത്. നൂറ്റമ്പതു മീറ്ററോളം കടലിനുള്ളിലേക്കു പോയിരുന്നു. ലൈഫ് ഗാർഡ് സൈനുദീനോടൊപ്പം ഇരുവരും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി തീരത്തെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.