വീട്ടമ്മ ഉറക്കം, കള്ളൻ കയറി മാലയും കൊണ്ടുപോയി

ആര്യനാട്: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ നാലു പവൻ കവർന്നു. വലിയകലുങ്ക് മുരുക്കുംമൂട് നിമേഷ് ഭവനിൽ ലളിത(47)യുടെ കഴുത്തിൽ കിടന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം. വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. വീട്ടമ്മ ഉണർന്നപ്പോഴേക്കും മോഷ്ടാവ് സ്ഥലം വീട്ടു. ഭർത്താവും മക്കളും മറ്റ് മുറികളിൽ ആയിരുന്നെന്നും പൊലീസ് അറിയിച്ചു. ആര്യനാട് പൊലീസ് കേസെടുത്തു.