വക്കം ഗവ സ്കൂൾ പരിസരത്ത് നിന്നും പൂവാലന്മാരെ പിടികൂടി

വക്കം : വക്കം ഗവ സ്കൂളിനു സമീപത്ത് നിന്നും 3 പൂവാലന്മാരെ കടയ്ക്കാവൂർ പോലീസ് പിടികൂടി. പ്രദേശത്ത് വിദ്യാർത്ഥിനികൾക്ക് നേരെ വ്യാപകമായി പൂവാല ശല്യം ഉണ്ടെന്ന് പോലീസിന് നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രദേശത്ത് മഫ്തിയിലും യൂണിഫോമിലും പോലീസ് പരിശോധന നടത്തി വരുകയായിരുന്നു. സ്കൂൾ പരിസരത്ത് വിദ്യാർത്ഥിനികളെ കമന്റ് അടിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതായി പരിസരവാസികൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് കടയ്ക്കാവൂർ സിഐ ശ്രീകുമാറിന്റെ നിർദേശാനുസരണം കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.