നന്ദി അറിയിക്കാൻ എത്തിയ അടൂർ പ്രകാശ് എം.പിയ്ക്ക് സ്വീകരണം നൽകി

നെല്ലനാട് :വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാനെത്തിയ അടൂർ പ്രകാശ് എം.പിയ്ക്ക് നെല്ലനാട്-വാമനപുരം പഞ്ചായത്തുകളിൽ സ്വീകരണം നൽകി.നെല്ലനാട് പഞ്ചായത്ത് പര്യടന പരിപാടികളുടെ ഉദ്ഘാടനം കാന്തലംകോണത്ത് കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ.ഷംസുദ്ദീൻ നിർവഹിച്ചു. അഡ്വ.അടൂർ പ്രകാശ് എം.പി, അഡ്വ.വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, ജി.പുരുഷോത്തമൻ നായർ ,ആർ.എം.പരമേശ്വരൻ,അഡ്വ.കല്ലറ അനിൽ കുമാർ,ആനാട് ജയൻ,ഷാനവാസ് ആനക്കുഴി,ഡി.സനൻ,എം.മണിയൻ പിള്ള, ഡോ.സുശീല,കാവറ മുരളി,സജി വർഗ്ഗീസ്, ബിന്ദു അരുൺകുമാർ ബീനാരാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.നെല്ലനാട് പഞ്ചായത്ത് പര്യടനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് 12ന് കുറ്ററയിൽ സമാപിച്ചു.തുടർന്ന് വാമനപുരം പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. വാമനപുരം രവി,രാജീവ് പി നായർ,മോഹനചന്ദ്രൻ ശോഭനത്തിൽ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.