ആറ്റിങ്ങൽ- അയിലം റൂട്ടിൽ ഓട്ടോക്കാരുടെ ട്രിപ്പടി കൂടുന്നതായി പരാതി.

ആറ്റിങ്ങൽ : ആറ്റിങ്ങൽ – അയിലം റൂട്ടിൽ ഓട്ടോക്കാരുടെ ട്രിപ്പടി കൂടുന്നതായി പരാതി. സ്വകാര്യ ബസ് ഉടമകളാണ് ആർ.ടി.ഒ യ്ക്ക് പരാതി നൽകിയത്. ഓട്ടോക്കാരുടെ ട്രിപ്പടി കാരണം ആറ്റിങ്ങൽ അയിലം റൂട്ടിൽ ബസ് സർവീസ് നിർത്തിവെയ്‌ക്കേണ്ട അവസ്ഥയിലാണെന്നും ആർ.ടി.ഒ ഇടപെട്ടു ഓട്ടോക്കാരുടെ ട്രിപ്പടി നിർത്തിയില്ലെങ്കിൽ ആറ്റിങ്ങൽ -അയിലം റൂട്ടിലെ ബസ് സർവീസ് നിർത്താതെ വേറെ നിവർത്തിയില്ലെന്നും പരാതിപ്പെടുന്നു. ബസ്സിന് തൊട്ട് മുൻപ് ആളുകളെ കയറ്റി മിനിമം ടിക്കറ്റിൽ നിന്നും അധികം പൈസ ഈടാക്കി ഓട്ടോക്കാർ ആളെ കയറ്റി പോകുന്നത് കാരണം ഓട്ടോക്കാർ വൻ ലാഭം കൊയ്യുകയാണെന്നും ബസ് ഉടമകൾ പറയുന്നു. ഓട്ടോക്കാരുടെ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും ആർ.ടി.ഒ ഇടപെട്ടു പരിഹാരം കാണണമെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.