ആറ്റിങ്ങലിൽ വിദ്യാർത്ഥിയെ സ്വകാര്യ ബസ്സിൽ നിന്നും പിടിച്ചു തള്ളിയ കണ്ടക്ടർ പിടിയിൽ

ആറ്റിങ്ങൽ : ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ കയറവെ കണ്ടക്ടർ പിടിച്ചു തള്ളി ബസ്സ് നിറുത്താതെ പോയതിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തിയതിൽ KL 16 E9 100 നമ്പർ സംഗീത ബസ്സിലെ കണ്ടക്ടർ ആലംകോട് വില്ലേജിൽ വഞ്ചിയൂർ പാലുവാരം ക്ഷേത്രത്തിന് സമീപം മനു നിവാസിൽ അനിൽ കുമാറിന്റെ മകൻ അഖിൽ (26) നെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഐഎസ്എച്ച്ഒ വിവി ദിപിൻ , എസ്‌ഐ ശ്യാം, ബാലകൃഷണൻ ആശാരി ,സലിം , എസ്‌സിപിഒ ഷൈജു , സിപിഒ ബാലു എന്നിവർ ഉൾപ്പെട്ട ടീം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.